കൊടുവായൂര്‍ : ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീ കരിച്ചു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി ന് ആരോഗ്യവകുപ്പിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ ആയുര്‍വേദ റെസ് പോണ്‍ സ് സെല്‍ നിലവില്‍വന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങ ളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഈ സമിതി ആയിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷിബു, ചെയര്‍മാനും ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീ സര്‍ ഡോ. എ. ഷാബു. ജില്ലാ കോര്‍ ഡിനേറ്ററുമായ സമിതിയാണ് നിലവില്‍ വന്നത്. നാഷണല്‍ ആയു ഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് സുനിത, ജില്ലാ പഞ്ചായത്ത് ആരോ ഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, ഡോ.ഹണി പ്രസാദ്, ഡോ. ദീപ്തി, ഡോ. ശിഹാബുദ്ദീന്‍ ഗുരുക്കള്‍, ഡോ.പി. സതീഷ് കുമാര്‍, ഡോ പി കെ.ഹുറൈറര്‍ കുട്ടി, ഡോ.നാരാ യണന്‍കുട്ടി എന്നിവര്‍ അംഗങ്ങളാണ്. ജില്ലയില്‍ 144 ആയുര്‍വേദ രക്ഷാ ക്ലിനിക്കുകള്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയി ച്ചു. സുഖായുക്ഷ്യം, സ്വാസ്ഥ്യം, പുനര്‍ജനി എന്നിങ്ങനെ മൂന്ന് ക്ലിനിക്കുകളാണ് നടപ്പാക്കുന്നത്. 60 വയസിനു മുകളിലുള്ളവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സുഖായു ക്ഷ്യം, 60 വയസ്സില്‍ താഴെയുള്ളവര്‍ക്കായി സ്വാസ്ഥ്യം, കോവിഡ് 19 ബാധിച്ച് ചികിത്സ പൂര്‍ത്തിയാക്കി രോഗം നെഗറ്റീവായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് മൂന്ന് മാസം നീളുന്ന പ്രത്യേക ചികിത്സാ പദ്ധതി പുനര്‍ജനി എന്നിവ ഉള്‍പ്പെടുന്നു.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആയുര്‍വേ ദ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. സുഖായുഷ്യം പദ്ധതിയുടെ ഭാഗ മായി കൊടുവായൂര്‍ ഗവ. ഭിന്നശേഷി വൃദ്ധസദനത്തിലെ എല്ലാ അന്തേവാസികള്‍ക്കും പ്രതിരോധ ഔഷധങ്ങള്‍ നല്‍കി. പരിപാടി യുടെ ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറ ക്ടര്‍ സിന്ധു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൊടുവായൂ ര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് അധ്യക്ഷനായി.