കല്ലടിക്കോട് : പാലക്കാട് -കോഴിക്കോട് ദേശീയപാത കല്ലടിക്കോട് ചുങ്കം ജങ്ക്ഷനില്‍ ലോറിയും, പിക്കപ്പ്വാനും കൂട്ടിയിച്ചു.തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള സ്വകാര്യ ആശുപത്രിയുടെ മതിലും തകര്‍ത്താണ് നിന്നത്. പിക്കപ്പ് വാനിലെ ഡ്രൈവര്‍ കോഴിക്കോട് കല്ലായി സ്വദേശി സിദ്ദിഖ് (37), ലോറിഡ്രൈവര്‍ അരിയല്ലൂര്‍ ഉദയര്പാലം സ്വദേശി എസ്.കാര്ത്തികേയന് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലടിക്കോട് പൊലി സ്, കോങ്ങാട് അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നട ത്തി.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.15നായിരുന്നു സംഭവം. സിമന്റുനിര്മാണത്തിനുള്ള മണ്ണുകയറ്റി കോഴിക്കോട് നിന്നും തമിഴ്നാട്ടിലേ ക്ക് പോവുകയായിരുന്നു ലോറി. പാലക്കാട് നിന്നും മീന്ലോഡുമായി മണ്ണാര്‍ക്കാട് ഭാഗ ത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാന്‍. വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട ലോറി രണ്ട് വൈദ്യുതി തൂണുകളിലിടിക്കുകയും സമീപത്തെ സ്വകാര്യ ആശുപ ത്രിയുടെ മതിലും തകര്‍ത്താണ് നിന്നത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ വൈദ്യു തിവിതരണം തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസവു മുണ്ടായി.
