കോട്ടോപ്പാടം : സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സ്കൂളായി തിരുവിഴാംകുന്ന് സി.പി. എ.യു.പി. സ്കൂള്‍. സ്മാര്‍ട്ട് സ്കൂളിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി നിര്‍വഹിച്ചു. എല്‍.എസ്.എസ്., എസ്.എസ്.എല്‍.സി., പ്ലസ്ടു, എന്‍.എം. എം.എസ്. വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ സി.പി ഷിഹാബുദ്ദീന് ഉപഹാര സമര്‍പ്പണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം ഒ.ആയിഷ പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, പി.ടി.എ. പ്രസിഡന്റ് ഹംസ തയ്യില്‍, എം.പി.ടി.എ. പ്രസിഡന്റ് സാബിറ, മുന്‍ പ്രധാന അധ്യാപകരായ കുഞ്ഞീതു മാസ്റ്റര്‍, ശാലിനി ടീച്ചര്‍, ഇ.ലളിത, എം.മോഹന്‍ദാസ്, പി.നൂര്ജഹാന്, എസ്.ആര്.ജി. കണ്‍വീനര്‍ ബിന്ദു പി. വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ടി.കെ ഹാരിസ് എന്നിവര്‍ സംസാരിച്ചു.
