മണ്ണാര്‍ക്കാട് : ചെറുതും വലുതുമായി വഴിനീളെ കുഴികള്‍. അവശേഷിക്കുന്ന ഉപരിത ലത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് വെട്ടിച്ച് വേണം കുഴികടക്കാന്. വലിയ വാഹന ങ്ങള്ക്കാകട്ടെ കുഴികള്‍ കയറിയിറങ്ങാതെ നിവൃത്തിയില്ല. മൂന്നര കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അരമണിക്കൂറോളം വേണം. തെങ്കര -ആനമൂളി റോഡിലെ യാത്രാദുരിതത്തി ന്റെ ഇപ്പോഴത്തെ ചിത്രമാണിത്. മഴശക്തമായതോടെ തെങ്കര ആനമൂളി റൂട്ടില്‍ യാത്ര ദീര്ത്തും ദുഷ്കരമായി. തകര്‍ന്ന റോഡിലുള്ള കുഴികളിലത്രയും മഴവെള്ളം കെട്ടി നില്ക്കുന്നതിനാല് റോഡും കുഴിയും തിരിച്ചറിയാനുമാകുന്നില്ല. ഇതിനാല്‍ വാഹന ങ്ങള് കുഴിയില്പെടുന്നത് നിത്യസംഭവമാണ്. രാത്രികാലങ്ങളിലെത്തുന്ന ചരക്ക് വാഹ നങ്ങള്‍ കുഴിയിലകപ്പെടുമ്പോള് കരകയറ്റാന്‍ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായം വേ ണ്ടിവരും. ഇങ്ങിനെ വാഹനങ്ങളെ കുഴിയില്‍ നിന്നും കയറ്റിവിട്ട സംഭവങ്ങളുമുണ്ടായി ട്ടുണ്ട്.
മണ്ണാര്‍ക്കാട് അന്തര്‍സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. 15 മാസ കാലാവ ധിയില്‍ 2023ല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ആദ്യറീച്ചിലെ എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ നെല്ലിപ്പുഴ മുതല്‍ തെങ്കര വരെയുള്ള നാലര കിലോമീറ്ററിലാണ് രണ്ട് വര്‍ഷത്തിനിടെ കരാര്‍ കമ്പനി ടാറിങ് നടത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ചിറപ്പാടം വരെ ഒരു കിലോമീറ്റര്‍ ഭാഗം റോഡ് ടാറിങ്ങിനായി പരുവപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗ വും തകര്‍ന്ന് കിടക്കുകയാണ്. റോഡില്‍ മണ്ണെടുത്തതും പൊളിച്ചിട്ടതുമായ ഭാഗങ്ങളി ല്‍ എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്. ചിലയിടങ്ങളില്‍ റോഡിന്റെ പകുതിയോള മാണ് പൊളിഞ്ഞുകിടക്കുന്നത്.
സാധാരണഗതിയില്‍ തെങ്കരയില്‍ നിന്നും ആനമൂളി വരെ വാഹനങ്ങളില്‍ സഞ്ചരിക്കാ ന് പത്ത് മിനുട്ടേ വേണ്ടിവരൂ. റോഡിന്റെ ശോച്യാവസ്ഥ കാരണം അതിപ്പോള്‍ അര മണിക്കൂറിലേക്കെത്തി. അന്തര്‍സംസ്ഥാന പാതയായതിനാല്‍ കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. അട്ടപ്പാടിയില്‍ നിന്നും രോഗികളുമായി വരുന്ന ആംബുലന്‍സുകളും ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ കുഴികള്‍ കയറിയിറങ്ങി യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും വാഹനങ്ങള്‍ക്ക് കേടുപാടു കളും സംഭവിക്കുന്നുണ്ട്. രാത്രികാലങ്ങളിലെത്തുന്ന അപരിചിതരായ ഡ്രൈവര്‍മാര്‍ക്ക് ഈവഴിയും കുഴികളും വെല്ലുവിളിയാണ്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈ കുന്നതില് പ്രതിഷേധവും ശക്തമാണ്. അടുത്തമാസം 31 വരെയാണ് പ്രവൃത്തിയുടെ കരാര്‍ ദീര്ഘിപ്പിച്ചുനല്കിയിട്ടുള്ളത്.
