മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ ഡിസൈനിങ്, അധ്യാപക പഠന പരിശീലന കേന്ദ്രമായ ഡാസില്‍ അക്കാദമി 2023-24 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ബിരുദദാന ചട ങ്ങ് നടത്തി. ഫാഷന്‍ ഡിസൈനിങ്, ടി.ടി.സി. പഠനം പൂര്‍ത്തിയാക്കിയ നൂറോളം പേര് ക്ക് ബിരുദം സമ്മാനിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയ ഉടന്‍ അധ്യാപികയായും ഫാഷന്‍ ഡിസൈനറായും ജോലിയില്‍ പ്രവേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പഠനം കഴിഞ്ഞ ഉടന്‍ ജോലി ലഭിച്ചതിന്റെ സന്തോഷം അവര്‍ ചടങ്ങില്‍ പങ്കുവെച്ചു.
പാലക്കാട് ജവഹര്‍ നവോദയ വിദ്യാലയയിലെ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് പി.ടി പ്രജിത ഉദ്ഘാടനം ചെയ്തു. ഡാസില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ ഉമൈബ ഷഹ നാസ് അധ്യക്ഷയായി. മാനേജിങ് ഡയറക്ടര്‍ സുമയ്യ കല്ലടി, അധ്യാപകരായ ഹസീന, നഫില, സ്നേഹ എന്നിവര്‍ സംസാരിച്ചു.
പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം പുരോഗമിക്കുന്നതായി ഡാസില്‍ അക്കാദമി മാനേജ്മെന്റ് അറിയിച്ചു. എ.എം.ഐ. അധിഷ്ഠിത മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്, കംപ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിങ്, ഡിപ്ലോമ ഇന്‍ ഗാര്‍മെന്റ് ടെക്നോളജി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിങ്, അഡ്വാന്‍സ്ഡ് ബ്രൈഡല്‍ ആരിവര്‍ക്ക് തുടങ്ങിയ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809694303, 9037431938.
