മണ്ണാര്‍ക്കാട് : തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി, സം സ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് എന്‍.എസ്.സി. ജില്ലാ പ്രസി ഡന്റ് പി.സി ഇബ്രാഹിം ബാദുഷ പരാതി നല്കി. കുട്ടി പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിനെതിരെയാണ് പരാതി. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ആരോപണം.വിഷയത്തില്‍ അടിയന്തര മായി ഇടപെടണമെന്നും സ്കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്നും ബാദുഷ പരാതിയില്‍ ആവശ്യപ്പെട്ടു.
