മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജി.എല്‍.പി. സ്കൂളില്‍ വായനാമാസാചരണത്തിന്റെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം പയ്യനെടം ജി.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാ പകന്‍ എം.എന്‍ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ടി.ആര് രാജശ്രീ അധ്യക്ഷയായി. അധ്യാ പകരായ പി.മന്‍സൂര്‍, കെ.രുക്മിണി, എ.വിപിത, വി.സബ്ന, കെ.നസീറ, സി.ഷനൂബിയ എന്നിവര്‍ സംസാരിച്ചു. വായനാമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദര്‍ശനം, സാഹിത്യക്വിസ്, ചുമര്‍പത്രിക നിര്‍മാണം, പതിപ്പ് നിര്‍മാണം, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് തയാറാക്കല്‍, പുസ്തക പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
