മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്ക ല്‍ ഓഫിസര്‍ അറിയിച്ചു. കൊതുക് വഴിയാണ് രോഗം പടരുന്നത് എന്നതിനാല്‍ വീടി നകത്തും പുറത്തും പരിസരവും ശുചിത്വം പാലിച്ച്, കൊതുക് വളരാനുള്ള ഇല്ലാതാക്ക ണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
കഠിനമായ പനി, കണ്ണിന് പിന്നിലെ വേദന, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, ചര്‍മ ത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഡെങ്കിപ്പനി തുടങ്ങുന്നത്. ചിലപ്പോള്‍ തീവ്രമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, കറുത്ത മലം, ശ്വാസ തടസ്സം, കൈകള്‍ തണുത്ത് മരവിക്കുക തുടങ്ങിയ ഗുരുതര ലക്ഷ ണങ്ങളിലേക്ക് രോഗം കടന്നേക്കാം. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ ശുദ്ധജലത്തില്‍ മുട്ടയിട്ട് വീടിനകത്തും പുറത്തും വളരും.
രോഗം പടരുന്നത് തടയാന്‍ വീടിനകത്തും പുറത്തും ചിരട്ട, ടിന്, കുപ്പി, പ്ലാസ്റ്റിക് കപ്പുക ള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം. മരപ്പൊ ത്തുകള്‍ മണ്ണിട്ട് അടയ്ക്കുകയും, ടെറസിലും, സണ്‍ഷെയ്ഡുകളിലും വെള്ളം കെട്ടി നില്‍ക്കുന്നിടങ്ങളില്‍ നിന്നു വെള്ളം ഒഴുക്കി കളയണം. അടുപ്പില്ലാത്ത വെള്ള ടാങ്കുകള്‍ കൊതുക് വല കൊണ്ട് മൂടണം. വാഴ, കൈത തുടങ്ങിയ ചെടികളില്‍ കെട്ടിയിരിക്കുന്ന വെള്ളവും ഒഴിവാക്കണം.
വീടിനകത്ത് വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ഫ്രിഡ്ജ,് കൂളറുകളിലെ ചുവടെ ശേഖരിക്കുന്ന വെള്ളം നീക്കം ചെയ്യുകയും, അക്വേറി യത്തില്‍ കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യ ണം. കിണറുകളിലും താല്‍ക്കാലിക ജലാശയങ്ങളിലും ഗപ്പി പോലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കണം. ജാഗ്രതയും കൃത്യമായ ശുചിത്വ നിയന്ത്രണ നടപടികളും പാലിച്ചാല്‍ ഡെങ്കിപ്പനിയുടെ വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
