മണ്ണാര്‍ക്കാട്: കോട്ടോപാടം മൈലാംപാടത്ത് ഭര്‍തൃസഹോദരന്റെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. പട്ടംതൊടിക്കുന്നില്‍ ഫയാസിന്റെ ഭാര്യ ഫാത്തിമ നസ്റിന് (21) ആണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഫയാസി ന്റെ ജ്യേഷ്ഠന് ഷിഹാബുദ്ദീനാണ് നസ്റിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ യുവ തിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാ ര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയുടെ പിന്‍വശത്തായി എട്ടോളം വെട്ടുകളു ണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഷിഹാബുദ്ദീനെ മണ്ണാര്ക്കാ ട് പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി സിഐ എം.ബി. രാജേഷ് അറിയിച്ചു.
