മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാടില്‍ 65കാരന് വെട്ടേറ്റു. പരിക്കേറ്റ മലയില്‍ വീട്ടില്‍ മുഹമ്മദാലി (62)യെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. മുഹമ്മദാലിയുടെ മൊഴിപ്രകാരം മകന് ഷെരീഫിന്റെ ഭാര്യ ഷബ്നക്കെതി രെ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. അതേസമയം തന്നെ മുഹമ്മദാലി ആക്രമിച്ചെ ന്നുള്ള ഷബ്നയുടെ മൊഴിപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴി ഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഷബ്നയുടേയും ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലം വാങ്ങുന്നതിനായി വിറ്റ ഷബ്നയുടെ സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിലുള്ള വിരോ ധത്തിലാണ് മടവാള് കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് മുഹമ്മദാലി പറയുന്നത്. എന്നാല്‍ രണ്ട് മക്കളുമൊത്ത് പുറ്റാനിക്കാടുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസിക്കാ ന് ചെന്നതിലുള്ള വിരോധത്തില്‍ മുഹമ്മദാലി മര്‍ദിച്ചതായാണ് ഷബ്നയുടെ സംഭവ ത്തില്‍ പൊലിസ് വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. ഷബ്നയുടെ ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്.
