പാലക്കാട് : കുട്ടികളുടെ വാഹന ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നേതൃത്വത്തില്‍ തയ്യാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്ര വീ ഡിയോ പാലക്കാട് ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍ പ്രകാശനം ചെയ്തു. വാഹന അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കുട്ടികളെകൊണ്ട് വാഹനം ഉപയോഗിക്കു ന്നത് വാഹന ഉടമയും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വീഡിയോ പ്രകാശനം നിര്‍വ ഹിച്ച് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയും ഹെല്‍മെ റ്റ് ധരിക്കാതെയും വണ്ടിയോടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചും അതി ന്റെ പരിണിതഫലത്തെക്കുറിച്ചുമാണ് ഡിഎല്‍ 18 എന്ന വീഡിയോയില്‍ കാണിക്കുന്ന ത്. ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലയത്തിലെ അനക്സ് വീഡിയോ കോണ്‍ഫറ ന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.ഡബ്ല്യു.സി ചെയര്മാന് എം.വി മോഹന്‍ , ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്.രമ, അഡി. സുപ്രണ്ട് പോലീസ് എസ്. ഷംസുദീന്‍ , ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ (ചിരി) വി.സൂധീര്‍, എ.ഡി.എന്‍.ഓ (ജനമൈത്രി) – ആറുമുഖന്‍, എ.ഡി.എന്‍.ഓ (എസ്. പി. സി) – നന്ദകുമാര്‍, എസ്.ജെ.പി.യു -ജി.എസ്.ഐ സി.യു പ്രവീണ്‍കുമാര്‍, ടെലികമ്മ്യുണിക്കേഷന്‍- ഷെയ്ക്ക് ദാവൂദ്, ജില്ലാ ശിശു സംരക്ഷണ ജീവനക്കാരായ ആഷ്ലിന് ഷിബു, ഡി. സുമേഷ്. ഡി, സെലീന ബേബി, ആര്. സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
