കോട്ടോപ്പാടം: നാളികേര വികസന കൗണ്‍സില്‍ നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കൃഷിഭവനില്‍ ഡബ്ല്യുസിടി കുറ്റ്യാടി തെങ്ങിന്‍തൈകള്‍ വിതരണം തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര തൈവിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, സ്ഥിരം സമിതി അധ്യക്ഷരായ റഫീന റഷീദ്, പാറയില്‍ മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കര്‍, ആയിഷ, നസീമ, കര്‍ഷകര്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
