ഷോളയൂര്‍: ആരോഗ്യം ആനന്ദം കാന്‍സര്‍ പ്രതിരോധ ജനകീയ കാംപെയിനിന്റെ ഭാഗമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സ്ക്രീനിങ് ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. ദന്തരോഗ വിദഗ്ദ്ധന് ഡോ.ഫാസില്‍ ബോധവ ല്‍ക്കരണ ക്ലാസെടുത്തു. വായിലേയും കുടലിലെയും കാന്‍സറിന്റെ സ്ക്രീനിങ്ങാണ് നടത്തുന്നത്.മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും നടന്നു.നോട്ടീസു കളും വിതരണം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഐസിഡി എസ് സൂപ്പര്‍വൈസര്‍ സുജ, പബ്ലിക് ഹെല്‍ത്ത് നഴ്സ് ജാന്‍സി, ജൂനിയര്‍ ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ ശബജ് എന്നിവര്‍ സംസാരിച്ചു.
