കാഞ്ഞിരപ്പുഴ: ഇരുമ്പകച്ചോലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങഇയ കാട്ടാനകള്‍ വ്യാപ കമായി കൃഷിനശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇരുമ്പകച്ചോല കയ്പ്പക്കു ഴി വീട്ടില്‍ കെ.ആര് രാധാകൃഷ്ണന്, കിഴക്കേക്കര കെ.എം മാത്യു എന്നിവരുടെ തോട്ട ത്തിലെ തെങ്ങ്, കവുങ്ങ്, വാഴയുള്പ്പടെയുള്ള കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിലെ കുളത്തിലും ആനകളിറങ്ങിയിട്ടുണ്ട്. ഈമേഖലയില്‍ നിരവധി കുടുംബങ്ങള്‍ താമസി ക്കുന്നുണ്ട്. വിവരമറിയിച്ചപ്രകാരം വനപാലകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് കാട്ടാനകളാണ് എത്തിയതെന്നാണ് നിഗമനം. ഇവ സമീപത്തെ റബര്‍ തോട്ടങ്ങളിലുടെ വനത്തിലേക്ക് കയറിപോയതായാണ് വനപാലകര്‍ പറയുന്നത്. കാട്ടാന ശല്ല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവ ശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പും ഇരുമ്പകച്ചോലയില്‍ കാട്ടാനയിറങ്ങി പ്രദേശത്ത് ഭീതി പരത്തി യിരുന്നു. പ്രദേശത്ത് രാത്രികാല നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് വനംവകുപ്പ് അധി കൃതര്‍ അറിയിച്ചു.
