ശ്രീകൃഷ്ണപുരം: സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തേ ക്ക് വിവിധ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ ർമാരെയും ഇൻസ്ട്രക്ടറെയും നിയമിക്കുന്നു. വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച
തീയതികൾ: ഗണിതശാസ്ത്ര വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 17, മെക്കാനിക്ക ൽ എൻജിനീയറിങ് വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 17, ഇൻഫർമേഷൻ ടെ ക്നോളജി വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 18, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 18, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 19, ഇല ക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം (ഇൻസ്ട്രക്ടർ ഗ്രേഡ് I): ജൂൺ 19, സിവിൽ എൻജിനീയറിങ് വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ): ജൂൺ 19, ഇല ക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം (അസിസ്റ്റന്റ് പ്രൊഫസർ):
ജൂൺ 23.
യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ (എഞ്ചിനീയറിങ് വിഭാഗങ്ങൾ): ബന്ധപ്പെട്ട എഞ്ചി നീയറിങ് ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക്, എം.ഇ/ എം.ടെക് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ്സോ തത്തുല്യമോ വേണം. അസിസ്റ്റന്റ് പ്രൊഫസർ (ഗണിതശാസ്ത്രം): 55% മാർക്കോടെയുള്ള എം.എസ്.സി മാത്സ് അല്ലെങ്കിൽ തത്തുല്യം, നല്ല അക്കാദമിക് റെക്കോർഡ്, യു.ജി.സി നെറ്റ് എന്നിവ ഉണ്ടായിരിക്കണം. ഇൻസ്ട്രക്ടർ ഗ്രേഡ് I (ഇലക്ട്രോ ണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്): ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണി ക്കേഷൻ എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ/ ബി.ടെക്, എം.ഇ/ എം.ടെക്
തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായി രിക്കും. അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ 10 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ്സ് (പ്രസന്റേഷന്) എടുക്കാൻ തയ്യാറായി വരണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അതത് തീയതികളില്‍ രാവിലെ 10 മണിക്ക് മുൻപായി ഹാജരാക ണം. കൂടുതൽ വിവരങ്ങൾ www.gecskp.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഇ-മെയിൽ: principal@gecskp.ac.in
