കോട്ടോപ്പാടം : തിരുവിഴാംകുന്ന് മേഖലയിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള കാട്ടാന കളുടെ വരവ് തടയാന്‍ അമ്പലപ്പാറ ഭാഗത്ത് സൗരോര്‍ജ്ജവേലി സ്ഥാപിച്ചു. കാപ്പുപറമ്പ് റോഡിന് മുകള്‍വശത്തായി 500 മീറ്റര്‍ ദൂരത്തിലാണ് വനാതിര്‍ത്തിയില്‍ പ്രതിരോധവേ ലി നിര്‍മിച്ചത്. സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരം സൈ ലന്റ്വാലി റെയ്ഞ്ചിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എണ്‍പതിനായിരത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
നേരത്തെ ഈ ഭാഗത്ത് മണ്ണാര്‍ക്കാട് വനംഡിവിഷന് സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപി ച്ചിട്ടുണ്ട്. ഇത് അവസാനിക്കുന്നിടത്തുകൂടെയാണ് സൈലന്റ്വാലി വനത്തില്‍ നിന്നും കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. വനമിറങ്ങി റബര്‍ തോട്ടത്തിലൂടെ അമ്പലപ്പാറ കാപ്പുപറമ്പ് റോഡും, കാപ്പുപറമ്പ് എടത്തനാട്ടുകര റോഡും മറികടന്നെത്തുന്ന കാട്ടാ നകള്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ കാടിനുള്ളില്‍ തമ്പടി ക്കുന്ന പ്രവണതയാണ്. കഴിഞ്ഞ മാസം ആഴ്ചകളോളം രണ്ട് കാട്ടാനകള്‍ ഫാമിനകത്ത് നിലയുറപ്പിച്ചിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പലതവണ ഇവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവ കാടുകയറിയതായി വനംവകുപ്പ് അറിയിച്ചിരു ന്നു.
ഫാമിനുള്ളില്‍ തമ്പടിക്കുന്ന കാട്ടാനകള്‍ സമീപപ്രദേശങ്ങളിലെത്തി കൃഷിനാശം വരുത്തുന്നത് പതിവാണ്. ജനവാസ കേന്ദ്രത്തിലേക്കുള്ള കാട്ടാനകളുടെ വരവ് തടഞ്ഞ് മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായാണ് വനാതിര്‍ത്തിയില്‍ പ്ര തിരോധ സംവിധാനം ഒരുക്കിയത്. സൈലന്റ്വാലി റെയ്ഞ്ചിന് കീഴിലുള്ള നീലിക്കല്‍ സെക്ഷന്‍ ജീവനക്കാരും വാച്ചര്‍മാരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സൗരോര്‍ജ്ജ വേലി സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാ ക്കിയത്. ഇതിന് പുറമെ ഉപ്പുകുളം മേഖലയില്‍ 15 കിലോ മീറ്റര്‍ ദൂരത്തില്‍ സൗരോര് ജ്ജവേലി സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി നബാര് ഡിന് സമര്‍പ്പിച്ചതായി സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു അറിയിച്ചു.
