മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്ക ണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങള്‍ ബ്ലോക്ക് വെറ്ററിനറി ഓഫീസറെകണ്ട് പ്രതി ഷേധം അറിയിച്ചു. മൃഗഡോക്ടറുടെ അഭാവം കാരണം ഗുണഭോക്താക്കള്‍ക്ക് സേവന ങ്ങള് തടസ്സപ്പെടുകയാണ്. കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ പശുവിതരണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴും തുകലഭിച്ചിട്ടില്ല. വായ്പയെടുത്തും കടംവാങ്ങിയും പശുവിനെ വാങ്ങിയവര്‍ പഞ്ചായത്തില്‍ നിന്നുള്ള സബ്സിഡി ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസമായി മൃഗാശുപത്രിയില്‍ ഡോക്ടറില്ല. മുണ്ടൂരിലുള്ള ഡോക്ടര്‍ക്കാണ് ഇന്‍ചാര്‍ജ്. നിയമനം നടത്തേണ്ടത് സര്‍ക്കാരായതിനാല്‍ ഇക്കാര്യം ജില്ലാ ഓഫിസറെ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിരം മടത്തുംപള്ളി, അംഗങ്ങളായ കെ.കെ. ലക്ഷ്മിക്കുട്ടി, ഡി.വിജയലക്ഷ്മി, സിദ്ദീഖ് മല്ലിയില്‍ എന്നിവര്‍ പങ്കെടുത്തു.
