മണ്ണാര്‍ക്കാട്: വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കായി സൂക്ഷിച്ച ഇലക്ട്രിക് ആന്‍ഡ് പ്ലംമ്പിങ് ഉപകരണങ്ങള്‍ മോഷണം പോയതായി പരാതി. ഒരുലക്ഷംരൂപയുടെ സാധനങ്ങള്‍ മോഷണംപോയതായി കാണിച്ച് ആശുപത്രി അധി കൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്കി. രോഗികളെ കാണാനെന്ന വ്യാജേന ആശുപത്രിയിലെത്തിയാണ് മോഷണം നടത്തിയിട്ടുള്ളത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വലിയ സഞ്ചികള്തൂക്കി രണ്ടുപേര്‍ ആശുപത്രിയില്‍ നിന്നും പോകുന്ന സിസിടിവി ക്യാമറദൃശ്യങ്ങള്‍ സഹിതമാണ് പരാതിനല്കിയിട്ടു ള്ളത്. പക്ഷേ മുഖാവരണം ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാനുമാകുന്നില്ല. ആശുപ ത്രിയിലെ മറ്റൊരു കെട്ടിടത്തിന്റ വയറിങ്, പ്ലംമ്പിംഗ് പ്രവൃത്തികള്‍ക്കായുള്ള സാധ നങ്ങളാണ് കെട്ടിടത്തിന്റെ ഒരുഭാഗത്ത് സൂക്ഷിച്ചിരുന്നത്.
