മണ്ണാര്‍ക്കാട് : പ്രൊവിഡന്റ് ഫണ്ട് (പി.എഫ്), ഇ.എസ്.ഐ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായുള്ള ജില്ലാ തല പരാതി പരിഹാര മേളയായ ‘നിധി ആപ്കെ നികട് – സുവിധാ സംഗമം’ ജൂണ്‍ 27-ന് നടക്കും. രാവിലെ 9:30 മുതല്‍ കൊടുന്തിരപ്പുള്ളി കല്ലേക്കാടുള്ള രാജീവ് ഗാന്ധി സഹക രണ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് മേള. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേ ഷനും (ഇ.എസ്.ഐ.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി, തൊഴിലാളി കള്‍ക്കും തൊഴിലുടമകള്‍ക്കും തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ നേരിട്ട് അവതരിപ്പിക്കാന്‍ അവസരമൊരുക്കും. പി.എഫ് അക്കൗണ്ടിലെ പ്രശ്നങ്ങള്‍, പെന്ഷന് സംബന്ധമായ തടസ്സങ്ങള്‍, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം, തൊഴിലുടമകളുടെ വിഹിതം അടയ്ക്കുന്നതിലെ സംശയങ്ങള്‍ തുടങ്ങി ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മേളയില്‍ പരിഹാരം തേടാം. ബന്ധപ്പെട്ടവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എന്‍ഫോഴ്സ് മെന്റ് ഓഫീസര്‍ അറിയിച്ചു.
