പാലക്കാട് : ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 4 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. ജില്ലയിൽ നിലവിൽ 3 കോവിഡ് രോഗബാധിതരാണ് ഉളളത്. നിലവിൽ 15578 പേർ വീടുകളിലും 25 പേർ പാലക്കാട് ജില്ലാ ആശു പത്രിയിലും 1 ആൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 15606 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ ഉള്ള ആരുടെയും ആരോ ഗ്യ നിലയിൽ ആശങ്കയില്ലപരിശോധനക്കായി ഇതുവരെ അയച്ച 869 സാമ്പിളുകളിൽ ഫലം വന്ന 704 എണ്ണം നെഗറ്റീവും 7 എണ്ണം (മുൻ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച് രോഗമുക്തരായി ഇന്നലെ ഡിസ്ചാർജ് ചെയ്ത 4 എണ്ണം ഉൾപ്പെടെ) പോസിറ്റീവുമാണ്.ആകെ 26707 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 11101 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 2798 ഫോൺ കോളുകളാണ് ഇതു വരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒ.പി- യിലോ കാഷ്വാലിറ്റിയിലോ പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയി ട്ടുള്ള വാർഡിലേക്ക് മാത്രം എത്തേണ്ടതാണ്. കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി സംസ്ഥാനമൊട്ടാകെ അടച്ചിടൽ’ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയേണ്ടതാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കേണ്ടതും രോഗലക്ഷണങ്ങൾ ഉള്ളവരുമായി ഒരു തരത്തിലും ഇടപെടാതിരിക്കേണ്ടതുമാണ്.
മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 28 ദിവസം ഐസൊലേഷനിൽ നിർബന്ധമായും തുടരേണ്ടതാണ്. ഐസൊലേഷനിൽ ഉള്ളവർ 60 വയസ്സിനു മുകളിലുള്ളവർ, രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരുമായി ഇടപഴകരുത്.
24*7 കാൾ സെന്റർ നമ്പർ: 0491 2505264, 2505189, 2505847