മണ്ണാര്‍ക്കാട്:മുന്‍ കേന്ദ്രമന്ത്രിയും ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക സഭാ എംപിയുമായ സുദര്‍ശന്‍ ഭഗത് അറിയിച്ചതനുസരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഇ കൃഷ്ണദാസിന്റെ നിര്‍ദ്ദേശാനുസരണം മണ്ണാര്‍ക്കാട് താമസിക്കുന്ന ജാര്‍ഖണ്ഡുകാരായ 36 തൊഴിലാളിക ള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും എത്തിച്ച് നല്‍കി.ബിജെപി ജില്ലാ സെക്രട്ടറി ബി മനോജിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ അതിഥി തൊഴിലാളികള്‍ക്ക് എത്തിച്ച് നല്‍കിയത്. മണ്ണാര്‍ക്കാട് ടൗണിലെ പികെ ലോഡ്ജിലും തെങ്കര മുണ്ടക്കണ്ണി യിലുമായി താമസിക്കുന്ന തൊഴിലാളികളുടെ ഏജന്റുമായി സംസാരിച്ച് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എ ബാലഗോപാ ലന്‍,മണ്ഡലം സെക്രട്ടറി എന്‍ ബിജു എന്നിവരും പങ്കെടുത്തു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ഗ്ലൗസുകളും മാസ്‌ക്കുകളും വിതരണം ചെയ്തു. സിഐ സജീവ് ഏറ്റുവാങ്ങി. ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,മണ്ഡലം പ്രസി ഡന്റ് എപി സുമേഷ് കുമാര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി ടിവി സജി, എ ബാലഗോപാലന്‍ ,സെക്രട്ടറി എന്‍ ബിജു എന്നിവര്‍ സംബന്ധിച്ചു.