പാലക്കാട് : കോട്ടായി പെരുങ്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാനലാപ്പില്‍ എത്തിയപ്പോള്‍ ഓലപ്പടക്കത്തില്‍ നിന്ന് തീപൊരി ചിതറുകയായിരുന്നു. കതിനപൊട്ടിക്കുന്നതിന് സൂക്ഷിച്ചിരുന്ന കരിമരുന്നിലും ഗുണ്ടിലും ചൈനീസ് പടക്കത്തിലേക്കുമാണ് തീപടര്‍ന്നത്. സമീപത്തെ കെട്ടിടത്തിലെ ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേ റ്റെങ്കിലും കൂടുതല്‍പേരും പ്രാഥമിക ചികിത്സതേടിയശേഷം വീട്ടിലേക്ക് മടങ്ങി.
news from malayala manorama
