മണ്ണാര്‍ക്കാട്:നാടിന്റെ സ്നേഹം കൂടിയാണ് മണ്ണാര്‍ക്കാട് നഗരസഭ യുടെ സാമൂഹ്യ അടുക്കളയില്‍ നിന്നും വിളമ്പുന്നത്.ലോക്ക് ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ നാട്. അരിയും പച്ചക്കറിയും തേങ്ങയും മാങ്ങയും ചക്കയും എന്ന് വേണ്ട.. വിശപ്പകറ്റാന്‍ വേണ്ടതെല്ലാം സംഘടനകളും വ്യക്തികളും അകമഴി ഞ്ഞ് സംഭാവന ചെയ്യുന്നു.അത് കൊണ്ട് തന്നെ ഈ അടുക്കളയില്‍ ആശങ്കയുടെ കനലില്ല.
വിശന്നിരിക്കുന്നവര്‍ക്ക് അന്നം വിളമ്പാന്‍ നിറഞ്ഞ മനസ്സോടെ യാണ് നഗരസവാസികള്‍ സാമൂഹ്യ അടുക്കളയിലേക്ക് വിഭവങ്ങള്‍ സംഭാവന ചെയ്യുന്നത്.അടുത്ത ദിവസത്തേക്കുള്ള ഉത്പന്നങ്ങള്‍ സമാഹരിക്കുന്നതിലും വിഭവ സമാഹരണം നടത്തുന്നവര്‍ ജാഗ്രത യും ശ്രദ്ധയും പുലര്‍ത്തുന്നു.നഗരസഭ ചെയര്‍പേഴ്സണ്‍ എംകെ സുബൈദ, വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍, എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ്മയോടെയാണ് വിഭവസമാഹരണം.
മണ്ണാര്‍ക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27ന് ജിഎം യുപി സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടെ ആരംഭിച്ച സമൂഹ അടുക്കള ഇന്ന് പ്രാതലും ഉച്ചയൂണും അത്താഴവുമായി മൂന്ന് നേരവും സജീവ മാണ്.നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാ റാക്കുന്നത്.ഇവര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും ഭക്ഷണം പാചകം ചെയ്യാനായി അടുക്കളയില്‍ കര്‍മ്മനിരതരാണ്.റാപ്പിഡ് റെസ് പോണ്‍സ് ടീമിനാണ് വിതരണത്തിന്റെ ചുമതല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈലില്‍ കഴിയുന്നവര്‍, ഡോക്ട ര്‍മാര്‍,ആരോഗ്യപ്രവര്‍ത്തകര്‍,മണ്ണാര്‍ക്കാട് എംഇഎസ് കോളേജി ലുള്ള അതിഥി ഭവനത്തിലെ അന്തേവാസികള്‍, വാര്‍ഡ് കൗണ്‍സി ലര്‍മാര്‍ വഴി ആവശ്യപ്പെടുന്നവര്‍ക്കും ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വ ത്തില്‍ അതാത് വാര്‍ഡില്‍ നിന്നും അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണപൊതികള്‍ പാര്‍പ്പിട സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നു.അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണം കൃത്യമായി ലഭ്യമാകുന്നുണ്ടെയെന്ന കാര്യം ഉറപ്പ് വരുത്തുന്നതില്‍ നഗരസഭ ഭരണാധികാരികള്‍ ശ്രദ്ധപുലര്‍ത്തുന്നുമുണ്ട്.
മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി നാട് അടച്ചിട്ട പ്പോള്‍ ആരും പട്ടിണിയിലാകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന് കരുത്ത് പകര്‍ന്ന് വിശക്കുന്നവന്റെ അത്താണിയും അഭയ കേന്ദ്രവുമായി മാറിയിരിക്കുകയാണ് മണ്ണാര്‍ക്കാട് നഗരസഭ യുടെ സാമൂഹ്യ അടുക്കളയും.