പാലക്കാട്: ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാംപെയിനിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫിസ് അധ്യാപകര്‍ക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പ്രേംന മനോജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാ നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാംപയിന് സംഘടിപ്പിക്കുന്നത്. പാലക്കാട് ബി.ഇ.എം ഹൈസ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക ഷൈനി ലാസര്‍ അധ്യക്ഷയായി.ജില്ലാ വനിത സംരക്ഷണ ഓഫിസര്‍ ഇ.ജെഷിത , അഡ്വ.പി.വി ബീന, അഡ്വ.സി.സുന്ദരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടു ത്തു.ജില്ല സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപര്വമെന്റ് ഓഫ് വിമണ്‍ മിഷന് കോര്‍ഡിനേറ്റര്‍ ലിയോ ബര്‍ണാഡ്, സുന. എസ് ചന്ദ്രന്, ഫിറോസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ നൂറിലധികം അധ്യാപകര്‍ പങ്കെടുത്തു.
