മണ്ണാര്‍ക്കാട്: പൂരമാണ് ലഹരി, ലഹരിയല്ല പൂരം എന്ന സന്ദേശമുയര്‍ത്തി മണ്ണാര്‍ക്കാട് പൂരത്തിന്റെ സമാപനമായ ചെട്ടിവേലയോടുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ മണ്ണാര്‍ക്കാട് മൂവ് കൂട്ടായ്മ നിരോധിത ലഹരിക്കെതിരെ നടത്തിയപ്രചാരണം ജനശ്രദ്ധ പിടിച്ചുപറ്റി.പ്രത്യേക ടീഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ മൂവ് ചെയര്‍മാന്‍ ഡോ.കെ.എ കമ്മാ പ്പയുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ അനുഗമിച്ചു.ഘോഷയാത്ര കാണാനെത്തിയ വര്‍ക്ക് സണ്‍ ക്യാപ് നല്‍കി.അസ്‌ലം അച്ചുവിന്റെ നേതൃത്വത്തിലുള്ള റീല്‍ ഗ്യാംഗ് ലഹരിക്ക് അടിമപ്പെട്ട യുവാവിന്റെ ടാബ്ലോ അവതരിപ്പിച്ചത് ശ്രദ്ധേയമായി. മൂവ് ജനറല്‍ കണ്‍വീനര്‍ എം. പുരുഷോത്തമന്‍, പ്രവര്‍ത്തകരായ ഫിറോസ് ബാബു,കെ വി.എ അബ്ദുറഹ്മാന്‍, കൃഷ്ണദാസ് കൃപ, പ്രശോഭ് കുന്നിയാരത്ത്,നഷീദ് പിലാക്കല്‍, ഫക്രുദീന്‍, കരിം കല്ലുടിമ്പില്‍, ദീപിക, കവിത,കൃഷ്ണകുമാര്‍, പ്രമോദ്, ആഷിഖ്, അനസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
