മണ്ണാര്‍ക്കാട് : മതിവരാകാഴ്ചകളുടെ ചെപ്പുതുറന്ന ചെട്ടിവേലയോടെ ചരിത്രപ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന സമാപനം. ഒരാഴ്ചക്കാലം നാടിനെ ഉത്സവനിറമ ണിയിച്ച പൂരത്തിലെ പ്രധാനമായ ചെട്ടിവേല കാണാന്‍ നാടിന്റെ നാനാവഴികളില്‍ നി ന്നും പൂരപ്രേമികള്‍ മണ്ണാര്‍ക്കാട്ടേക്ക് ഒഴുകിയെത്തി. വാദ്യമേളങ്ങളും തിറയാട്ടവും നാട ന്‍കലാരൂപങ്ങളും വിസ്മയം പകര്‍ന്ന ദേശവേലകള്‍ തട്ടകത്തില്‍ ആവേശംവിതച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കുന്നതിന് ഭഗവതിയുടെ അ നുവാദം തേടുന്ന യാത്രാബലിയും താന്ത്രികചടങ്ങുകളും നടന്നു. പരമ്പരാഗത ആചാര പ്രകാരം വാളും പരിചയുമേന്തി ഗജവീരന്റെ അകമ്പടിയോടെ പൂരാഘോഷകമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കാന്‍ പുറപ്പെട്ടു. പ്രതിനി ധികളെ സ്വീകരിച്ചശേഷം മുമ്മൂര്‍ത്തി ക്ഷേത്രം റോഡ് വഴി ആനക്കട്ടി റോഡിലൂടെ നെല്ലിപ്പുഴ ജങ്ഷനിലെത്തി ഇവിടെ നിന്നും വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങി. നായാടിക്കുന്ന്, പാറപ്പുറം, ചേലേങ്കര പച്ചക്കാട്, തോരാപുരം, മുക്കണ്ണം, ധര്‍ മ്മര്‍കോവില്‍ തുടങ്ങിയ ദേശവേലകള്‍ ഒന്നിന് പിറകെ ഒന്നായി കണ്ണിനുവിരു ന്നൊരുക്കിയെത്തി. ദേശവേലകളും ഘോഷയാത്രയും കാണാന്‍ ദേശീയപാതയോരത്ത് ജനസഞ്ചയം കാത്തുനിന്നു. ദേശവേലകള്‍ ക്ഷേത്രത്തിലെത്തിയതോടെ ബലിക്കല്‍ പുരയില്‍ ദീപാരാധന നടന്നു. തുടര്‍ന്ന് ഭഗവതിയുടെ ആറാട്ടുമുണ്ടായി. ആറാട്ട് തിരി ച്ചെഴുന്നെള്ളി ക്ഷേത്രത്തിലെത്തിയ ശേഷം 21 പ്രദക്ഷിണത്തോടെ പൂരം കൊടിയി റങ്ങി. അത്താഴപൂജയും നടന്നു. ആചാരഅനുഷ്ഠാനപ്പെരുമ നിറഞ്ഞ പൂരത്തിന്റെ സമാപനം ജനസാഗരത്തിലലിഞ്ഞു. ചെട്ടിവേലയുടെ ഭാഗമായി ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
