അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍(ജെ.സി.ഐ) സി. എസ്.ആര് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വീല്‍ ചെയര്‍ കര്‍ക്കിടാം കുന്ന് കനിവ് പാലിയേറ്റിവിന് നല്കി. അഡ്വ.വി. ഷംസുദ്ദീന്, കനിവ് പ്രസിഡന്റ് പി.കെ അബ്ദുള്‍ ഗഫൂറിന് വീല്‍ ചെയര്‍ കൈമാറി. കനിവില്‍ നടന്ന ചടങ്ങില്‍ ടി.വി ഉണ്ണികൃഷ്ണന്, അഡ്വ.പി.കെ അബ്ദുള്‍ നാസര്‍, ഹംസ.പി, സുകുമാരന്‍, അഷറഫ് എന്ന ഇണ്ണി, എം. ആപ്പീ, എം.ഉസ്മാന്, അഡ്വ.മുഹമ്മദ് സുഹൈല്‍, ഷൗക്കത്ത് കര്‍ക്കിടാംകുന്ന്, മനാഫ് ആര്യാടന്, എം.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
