മണ്ണാര്‍ക്കാട് : വഴിയാത്രക്കാര്‍ക്ക് നോമ്പുതുറക്കുന്ന വിഭവങ്ങളുമായി എസ്.കെ.എസ്. എസ്.എഫ്. തെങ്കര മേഖല നൊട്ടമലയില്‍ ഇഫ്താര്‍ ടെന്‍ഡ്് തുറന്നു. വിഖായ സംസ്ഥാന വര്‍ക്കിംങ് കണ്‍വീനര്‍ സാദിഖ് ആനമൂളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിന്‍യാമിന്‍ ഹുദവി അധ്യക്ഷനായി. മേഖലാ വൈസ് പ്രസിഡന്റ് നിഷാദ് ഖാദിരി ദുആക്ക് നേതൃത്വം നല്‍കി. വിഖായ മേഖലാ ഭാരവാഹികളായ സുഹൈല്‍ കോല്‍ പ്പാടം, ഷാജഹാന്‍ പുഞ്ചക്കോട്, ഹബീബ് നൊട്ടമല, ത്വാഹ നൊട്ടമല, മേഖലാ സെക്ര ട്ടറി സിറാജ് മുണ്ടക്കണ്ണി, ഷബീര്‍ മുണ്ടക്കണ്ണി, മറ്റ് ഭാരവാഹികള്‍ പങ്കെടുത്തു. ടെന്‍ഡ് പ്രവര്‍ത്തനമാരംഭിച്ച ആദ്യദിനമായ ഞായറാഴ്ച നരിയംകോട് യൂണിറ്റ് പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചു.
