മണ്ണാര്‍ക്കാട് : കാലിക്കറ്റ് സര്‍വകലാശാല കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപില്‍ എം.ഇ. എസ്. കല്ലടി കോളജിന് വീണ്ടും കിരീടം. ഇത്തവണ 34 പോയിന്റ് നേടിയാണ് തുടര്‍ച്ച യായി മൂന്നാംവര്‍ഷവും കല്ലടി കോളജ് കിരീടം നിലനിര്‍ത്തിയത്. 28 പോയിന്റ് നേടി സമൂതിരി ഗുരുവായൂരപ്പന് കോളജ് രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി ഫറൂഖ് കോള ജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ സാമൂതിരി ഗുരുവായൂരപ്പന് കോളജ് ഒന്നാം സ്ഥാനവും എം.ഇ.എസ്. കല്ലടി കോളജ് രണ്ടാം സ്ഥാനവും നേടി. കല്ലടി കോളജില്‍ നടന്ന മത്സരം കാലിക്കറ്റ് സര്‍വകലാശാല ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. ജി. വിപിന്‍ ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷ നായി. കായിക വിഭാഗം മേധാവി പ്രൊഫ. മൊയ്തീന്, യൂനുസ് കരുവാരക്കുണ്ട്, വിന്നര്‍ ഷെരീഫ്, കെ.ടി സലീജ്, കെ.സുഫൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
