നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഫോണ്‍ സിം ഓണ്‍ ആ യി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയു മുണ്ട്. ക്വാറിയില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പൊലിസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉള്‍പ്പടെ വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധി ക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥല ങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി. അജി ത്കുമാര്‍ പറഞ്ഞു. പ്രതി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി വിവര മുണ്ടെന്നും എല്ലാ ഫോണ്‍ നമ്പരുകളും ശേഖരിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാ ണെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പാണ് ചെന്താമരക്ക് കൊല്ലപ്പെട്ടവ രുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലയിടങ്ങാതെ പ്രതി കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധാക രനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സുധാകരന്റെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
