കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കിയെത്തിച്ച വിവിധ തരം പലഹാരങ്ങള്‍, അച്ചാറുകള്‍, ബിരിയാണി, നെയ്ച്ചോറ്, സാലഡുകള്‍ എന്നിവയാണ് മേളയില്‍ ഇടംപിടി ച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന് വടശ്ശേരി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍, പ്രധാന അധ്യാപകന് ടി. എസ് ശ്രീവത്സന്‍, മാനേജര്‍ സി.പി ഷിഹാബുദ്ദീന്, എന്‍. നിഷ, ഷിഫാന ഫര്‍വീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
