കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന് അധ്യക്ഷനായി. തൃക്കളൂര്‍ ഗവ.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് ഡോ. എന്‍.വി ജയരാജ് ഇംഗ്ലീഷ് ഡിജിറ്റല്‍ മാഗസിന് പെറ്റല്‍സ് പ്രകാശനം ചെയ്തു. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, മാനേജര്‍ സി.പി ഷിഹാ ബുദ്ദീന്‍, കെ.രഞ്ജിത്ത്, കെ.ടി മുഹമ്മദ് ഹാരിസ്, എന്‍.നിഷ, ഷിഫാന ഫര്‍വീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
