പാലക്കാട് : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നില വില്‍ നിയന്ത്രണങ്ങളല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നും നിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിലപാട് തുടരുമെന്നും പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്റികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ ആറ് പോസിറ്റീവ് കേസുകള്‍ ആണെങ്കിലും ഹോം ക്വാറ ന്റൈനീല്‍ ഉള്ളവരുടെ എണ്ണം കൂടുതലാണ്. അതിനാല്‍ അനാവശ്യ മായി പുറത്തിറങ്ങുക, കൂട്ടംകൂടി നില്‍ക്കുക തുടങ്ങിയ പ്രവൃത്തി കള്‍ ഉണ്ടായാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഈ നില പാട് കര്‍ശനമായി തുടരുന്നതിനാലാണ് മറ്റു രാജ്യങ്ങളിലുണ്ടായ നിയന്ത്രണാതീതമായ മരണനിരക്കും രോഗബാധ വ്യാപനവും ഒരു പരിധി വരെ നിയന്ത്രിക്കാനും സമൂഹവ്യാപനത്തിലേക്ക് എത്താതി രിക്കുന്നതിനും കാരണം. നിയന്ത്രണത്തിന് വിധേയമായി മനുഷ്യ സാധ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ ത്ത് നിന്നുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ആശങ്ക അകലുന്നില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച ആറില്‍ അഞ്ച് പേരുടെയും സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്. ഒരാളുടെ അടുത്ത് തന്നെ നല്‍കും. പരിശോധനാ ഫലം ലഭിച്ചാലെ ജില്ലയിലെ അവസ്ഥ വ്യക്തമാകൂ. കോവിഡ് 19 സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശിയുടെ മകനും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വ്യക്തി യുടെയും മറ്റ് പ്രാഥമിക സമ്പര്‍ക്കത്തിലുള്ള കുടുംബാംഗ ങ്ങളുടെ യും രോഗബാധിതന്‍ സന്ദര്‍ശിച്ച മണ്ണാര്‍ക്കാട് ആശുപത്രികളിലെ ജീവനക്കാരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമ യം, രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 245 പേരും മറ്റു പട്ടികയിലുള്ള 169 പേരും ക്വാറന്റൈനിലാണ്. കൂടാ തെ, നിസാമുദ്ദീനില്‍ തബ്ലീഗില്‍ പങ്കെടുത്ത ജില്ലയിലെ രണ്ട് വ്യക്തികളുടെയും പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  

ജില്ലയിലെ ആറ് കോവിഡ് ബാധിതരും സഞ്ചരിച്ച വിമാനത്തിലെ പാലക്കാട് നിവാസികളെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ക്വാറന്റൈ നിലാണ്. മറ്റ് പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളെയും കണ്ടെത്താന്‍ സാധിച്ചതായി മന്ത്രി അറിയിച്ചു.

ആശുപത്രി ഉപകരണങ്ങള്‍ക്കും മറ്റ് സുരക്ഷാ സാമഗ്രികള്‍ക്കും കുറവില്ല

ജില്ലയിലെ ആശുപത്രികളില്‍ നിലവില്‍ ഉപകരണങ്ങള്‍ക്കും മറ്റ് അവശ്യവസ്തുക്കള്‍ക്കും കുറവില്ലെന്ന് മന്ത്രി എ.കെ ബാലന്‍ അറിയി ച്ചു. പരിശോധനയുമായി ബന്ധപ്പെട്ട് 500 വി.ടി.എം (വൈറല്‍ ട്രാന്‍സ്‌ പോര്‍ട്ട് മീഡിയ) അധികമായി ലഭിച്ചിട്ടുണ്ട്. സാമ്പിള്‍ ശേഖരിക്കാന്‍ ആവശ്യമായ ഡെക്രോണ്‍ സ്വാബ് 930 എണ്ണം സുരക്ഷയ്ക്കായി 565 പി.പി.ഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്) കിറ്റുകള്‍ 565 എണ്ണം, 5705 എന്‍ 95 മാസ്‌ക്കുകള്‍, 51750 മൂന്ന് ലെയര്‍ മാസ്‌ക്കുകള്‍, 200 മില്ലീലിറ്ററിന്റെ 33459 ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയും ആശുപത്രികളില്‍ നിലവിലുള്ളതായി മന്ത്രി അറിയിച്ചു.

അതിര്‍ത്തി പ്രദേശത്ത് നിന്നുള്ളവരുടെ ആരോഗ്യപരിശോധന ചര്‍ച്ച ചെയ്യും

അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പ്രധാന വഴികള്‍ക്ക് പുറമെ പല ഊടുവഴികളിലൂടെ ജില്ലയിലേക്ക് എത്തുന്നവരെ കര്‍ശനമായി നിയ ന്ത്രിക്കുമെന്നും ഇത്തരത്തില്‍ എത്തുന്നവരുടെ ആരോഗ്യനില പരിശോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

അര്‍ഹതയുള്ളവര്‍ക്കായി ജില്ലയില്‍ 99 കമ്മ്യൂണിറ്റി കിച്ചണുകള്‍ സജീവം


ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 99 കമ്മ്യൂ ണിറ്റി കിച്ചണുകള്‍ സജീവമാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തുടക്കത്തില്‍ 6026 പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. ഇത് വര്‍ധിച്ച് നിലവില്‍ 13351 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനോ സാധനങ്ങള്‍ ലഭിക്കാനോ സാഹചര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രയോജനം ലഭിക്കേണ്ടത്. ഭിന്നശേഷിയുള്ളവര്‍,  വയോജനങ്ങള്‍, വീട്ടുകാരുടെ സംരക്ഷണം ലഭിക്കാത്തവര്‍ തുടങ്ങിയവരാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായി വീടുകളില്‍ ലഭിക്കുന്ന സാഹചര്യത്തില്‍ അനര്‍ഹരായവര്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രയോജനപ്പെടുത്തുന്ന സാഹചര്യം പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

ആള്‍ക്കൂട്ട നിയന്ത്രണത്തിനായി സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡെമിക് ഡിസീസ് ഓഡിനന്‍സ് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ ഒന്നുമുതല്‍ 173 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഐ.പി.സി വകുപ്പുകള്‍ക്ക് പുറമേയാണ് ഓഡിനന്‍ സിലെ പ്രസക്തമായ വകുപ്പുകള്‍ ഉപയോഗിക്കുന്നത്.
രോഗവ്യാപനം തടയുന്നതിനുള്ള ഏക പ്രതിവിധി ആള്‍ക്കൂട്ട നിയന്ത്രണവും വ്യക്തികള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുകയുമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ശന നിയന്ത്രണത്തിലേക്ക് പോയത്. ജില്ലയില്‍ ഇതുവരെ ആകെ 908 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1194 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 661 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പാലക്കാട് ജില്ല മറ്റ് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന തിനാല്‍ പ്രധാനമായി ഏഴ് വഴികളിലൂടെയാണ് ആളുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത്. ഇത്തരം ഊട് വഴികളിലാണ് പോലീസ് പ്രധാനമായും പരിശോധന നടത്തുന്നത്. ക്രൈം ബ്രാഞ്ചിലെ ഡി.വൈ.എസ്.പി.ക്ക് പ്രത്യേക ചുമതല നല്‍കി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 1200 പോലീസുകാരെ  പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ട്.

അബ്ക്കാരി ആക്ട്, നര്‍ക്കോട്ടിക് ഡ്രഗ്‌സ് എന്നിവയുമായി ബന്ധ പ്പെട്ട 10 കേസാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1080 ലിറ്റര്‍ വാഷ്, 17 ലിറ്റര്‍ കള്ള്, എട്ടര ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെ ടുത്തു. പലഭാഗത്തും വ്യാപകമായി വാറ്റ് നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളാകുന്നവര്‍ക്കും പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ എക്‌സൈസും പോലീസും കര്‍ശനമായ നിലപാട് സ്വീകരിക്കു മെന്നും മന്ത്രി വ്യക്തമാക്കി.

റേഷന്‍ വിതരണത്തിന് ടോക്കണ്‍ നല്‍കുന്ന സമയം നേരത്തെയാക്കുന്നത് സംബന്ധിച്ച് ആലോചിക്കും

ജില്ലയിലെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യവിതരണം ഒമ്പതു മണി ക്കു തന്നെ ആരംഭിച്ച് സുഗമമാക്കുന്നതിന് അതത് ദിവസങ്ങളില്‍ രാവിലെ എട്ടുമണിയ്ക്കു തന്നെ ടോക്കണ്‍ വിതരണം നടത്തുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റേഷന്‍ കട ഉടമകളുമായി ചര്‍ച്ച നടത്തും. റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് നില്‍ക്ക ണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റേഷന്‍ വാങ്ങാന്‍ വരുന്ന വര്‍ക്ക് നില്‍ക്കുന്നതിനും ഇരിക്കുന്നതിനും ദാഹമകറ്റുന്നതിനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കണം. ആലത്തൂര്‍ ഭാഗങ്ങളില്‍ റേഷന്‍ കടകളില്‍ സ്റ്റോക്ക് കുറവുമൂലം സംഭവിച്ച അപാകത പരിഹരി ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പത്തോളം റേഷന്‍ കടകളില്‍ സംഭവിച്ച പ്രശ്‌നത്തിന് പരിഹാരമാകും.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള രണ്ടു തരം ഭക്ഷ്യകിറ്റുകളുടെ വിതരണം സജീവമായി തുടരുന്നു

പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുന്ന 60 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന പ്രത്യേക ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം സുഗമമായി തുടരുന്നുവെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ 4426 കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഇതുകൂടാതെ എല്ലാവര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനറല്‍ ഭക്ഷ്യധാന്യക്കിറ്റില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി ഉടന്‍ തന്നെ സമയബന്ധിതമായി വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കിറ്റും പട്ടിവര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ കൊയ്ത്ത് നിലവില്‍ 10 ശതമാനം മാത്രം ബാക്കി; നെല്ല് സംഭരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും

ജില്ലയില്‍ കൊയ്ത്ത് നിലവില്‍ 10 ശതമാനം മാത്രമാണ് ബാക്കി യുള്ളതെന്നും നെല്ല് സംഭരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കു മെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഒന്നര ലക്ഷം ടണ്ണില്‍ 53000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. ലോഡിങ് തൊഴിലാളികള്‍ 12.30 വരെ തൊഴിലെടുക്കുന്നത്് കയറ്റുമതിയെ ബാധിക്കുമെന്ന തിനാല്‍ ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ളവ നല്‍കി തൊഴിലാളികള്‍ക്ക് വൈകുന്നേരം വരെ ജോലി തുടരേണ്ട സാഹചര്യം ഒരുക്കും. പ്രതി ദിനം 750 ലോഡ് നെല്ല് കയറ്റുമതി നടക്കുന്നതായും രണ്ടാം വിളയു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ 2244 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ 2244 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായും ബാക്കിയുള്ളവ വരും ദിവസ ങ്ങളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജില്ലയില്‍ 27931 അതിഥി തൊഴിലാളികളില്‍ 18000 തൊഴിലാളികള്‍ 500 തൊഴിലുടമകളുടെ കീഴിലാണ് ജോലി ചെയ്യുന്നത്. അവര്‍ക്കാ വശ്യമായ ഭക്ഷണവും സുരക്ഷയും അതാത് തൊഴിലുടമകള്‍ ഒരുക്കും. ഇത് ഉറപ്പു വരുത്തുന്നതിന് ജില്ലാ ലോബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടണ്ട. ഇവര്‍ കൂടാതെയുള്ള 9000 തൊഴിലാളി കളെയാണ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ 1269 ക്യാമ്പുകളിലായി കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നതിനുള്ള നടപടി കള്‍ ആരംഭിച്ചു. ഒരു കിറ്റില്‍ അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു കിലോ ആട്ട, 250 ഗ്രാം പഞ്ചസാര, ചായപ്പൊടി, ഒരു ലിറ്റര്‍ ഓയില്‍, ഒരുകിലോ ഉരുളക്കിഴങ്ങ് , പച്ചമുളക്, വലിയ ഉള്ളി , തക്കാളി , ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, സോപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 720 രൂപയുടെ സാധനങ്ങളാണ് ഉണ്ടാവുക. എന്തെങ്കിലും അപാകതകള്‍ ഉണ്ടായാല്‍ ഉടനെ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

70000 ലിറ്റര്‍ പാല്‍ തമിഴ്‌നാട് എടുക്കും

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് 70,000 ലിറ്റര്‍ പാല്‍ സംഭരിച്ച് പാല്‍പ്പൊടി ആക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജില്ലയില്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ ഫലപ്രദമായ നടപടിയെടുക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തു ന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയും സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തുകയും ചെയ്യും. കുടിവെള്ള വുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവരെ ബന്ധപ്പെടാ വുന്നതാണെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!