മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ശ്രദ്ധേയമായ റോഡുവികസന പദ്ധതികളിലൊന്നായ മല യോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ച് നിര്‍മാണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേ രള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ത്വരിത ഗതിയിലാണ്. സ്ഥലപരിശോധന നടത്തിയശേഷം കഴിഞ്ഞദിവസം കിഫ്ബി, കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി.), കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.)പ്രതിനിധികളുടെ യോഗം മണ്ണാര്‍ക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ ചേര്‍ന്നിരുന്നു. പ്രാരംഭപ്രവര്‍ത്തന ങ്ങളുടെ പുരോഗതിയും മറ്റും അവലോകനം ചെയ്താണ് മാര്‍ച്ച് മാസത്തില്‍ നിര്‍മാണം ആരംഭിക്കുന്നതിന് ധാരണയായത്. ഇതിന് മുന്നോടിയായി കരാര്‍ കമ്പനി നടത്തി വ രുന്ന സര്‍വേയുടെ റിപ്പോര്‍ട്ട് കെ.ആര്.എഫ്.ബിക്ക് ഫെബ്രുവരി പകുതിയോടെ സമര് പ്പിക്കും. ഇത് പരിശോധിച്ച് അനുമതി നല്കുന്ന പ്രകാരമാണ് നിര്‍മാണം തുടങ്ങുക.

ജില്ലയില്‍ അഞ്ചുറീച്ചുകളിലായാണ് മലയോരഹൈവേയുടെ നിര്‍മാണം. മലപ്പുറം ജില്ല അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും തുടങ്ങി കുമരംപുത്തൂര്‍ ചുങ്കത്ത് പാല ക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് ആദ്യറീച്ച് അവസാനിക്കുക. ഇതിന്റെ നിര്‍മാണ കരാര്‍ രണ്ടുവര്‍ഷകാലാവധിയില്‍ യു.എല്‍.സി.സി.എസ് ആണ് ഏറ്റെടു ത്തിട്ടുള്ളത്. കുമരംപുത്തൂരില്‍ നിന്നും ദേശീയപാത വഴിയാണ് പാലക്കാട് തൃശ്ശൂര്‍ ഹൈവേയിലേക്കെത്തുക. ഇവിടെ നിന്നും പാറ – പൊള്ളാച്ചി റോഡ് താണ്ടി ഗോപാ ലപുരത്ത് എത്തിച്ചേരും. ഇവിടെ നിന്നും കന്നിമാരി മേടുവരെയാണ് മലയോര ഹൈ വേയുടെ രണ്ടാം റീച്ച് നിര്‍മിക്കുക. കന്നിമാരിമേടില് നിന്നും നെടുമണി വരെ മൂന്നാം റീച്ചും, പനങ്ങാട്ടിരിയില്‍ നിന്നും വിത്തനശ്ശേരി വരെ നാലാം റീച്ചും, അയിനംപാടത്ത് നിന്നും വടക്കഞ്ചേരി തങ്കം ജംങ്ഷന് വരെ അഞ്ചാം റീച്ചും നിര്‍മിച്ച് പൂര്‍ത്തീകരി ക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളി ലൂടെ കടന്നുപോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി മാറുക. 18.1 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യറീച്ച് നിര്‍മാണത്തിന് 91.4 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത. നിര്‍മാണത്തിനുള്ള പ്രാരംഭപ്രവര്‍ത്തന ങ്ങളിലാണ് കരാര്‍ കമ്പനി. നിരവധി വളവുകളുള്ള പാതയില്‍ കഴിയുന്നിടത്തെല്ലാം വളവുകള്‍ നിവര്‍ത്തി സുഗമമായ ഗതാഗതം സാധ്യമാക്കുന്നതരത്തിലാണ് റോഡ് രൂപകല്പന. അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ക്ക് പുറമേ പ്രധാന ജംഗ്ഷനുകളായ ഭീമനാട്, മേലേ അരിയൂര്‍ ഉള്‍പ്പടെ പത്തോളം ഇടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാതയുണ്ടാകും. അഴുക്കുചാലിന് മുകളില്‍ സ്ലാബിട്ടാണ് നടപ്പാത സംവിധാനം ഒരുക്കുക. പാതയുടെ അരുകില്‍ ടൈലുകള്‍ വിരിക്കും. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസ് ബേയും, കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും.
