മണ്ണാര്‍ക്കാട് : കരിമ്പ മൂന്നേക്കര്‍ കരിമല ആറ്റില വെള്ളച്ചാട്ടത്തിന് സമീപം വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ അസ്ഥികൂടം പോസ്റ്റുമാര്‍ട്ടം നടത്തി സംസ്കരിച്ചു. കാട്ടാന ചരിഞ്ഞതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെയേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കഴിഞ്ഞ ശനിയാഴ്ചയാണ് കാട്ടുകൊമ്പന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി യത്. മാംസം പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു. കൊമ്പും അസ്ഥികൂടവുമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചപ്രകാരം വനപാലകരെത്തി പരിശോധന നടത്തിയിരു ന്നു. വെള്ളച്ചാലില്‍ വീണ് ചരിഞ്ഞതാകാമെന്ന് നിഗമനത്തിലായിരുന്നു വനംവകുപ്പ് അധികൃതര്‍. വിശദമായ പരിശോധനക്കും മറ്റുമായാണ് ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തിയത്. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ അനിതാ സന്തോഷ്, തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.പ്രസാദ്, അസി. പ്രൊഫ. ഡോ.ലെസ്ന എന്നിവരടങ്ങുന്ന സമിതിയാണ് പോസ്റ്റു മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായി രുന്നു. തുടര്‍ന്ന് അസ്ഥികൂടം സംസ്കരിച്ചു. കൊമ്പുകള്‍ വനംവകുപ്പിന്റെ കസ്റ്റഡിയി ല്‍ സൂക്ഷിക്കും.
