പാലക്കാട്:ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണ വും സജീവമായി തുടരുന്നു.നിലവില്‍ 19563 പേര്‍ വീടുകളിലും മൂന്ന് പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 41 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രിയിലുമായി ആകെ 19610 പേര്‍ ജില്ലയില്‍ നിരീക്ഷണത്തി ലാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ല.പരിശോധനയ്ക്കായി അയച്ച 482 സാമ്പിളുകളില്‍ ഫലം വന്ന 419 എണ്ണം നെഗറ്റീവും 6 എണ്ണം പോസി റ്റീവുമാണ്.ഇതുവരെ 25488 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരു ന്നത്. ഇവരില്‍ 5878 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീക രിച്ചിട്ടുണ്ട്.2362 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും തുടരണം. ഐസൊലേ ഷനിലുള്ള ആളുകള്‍ 60 വയസിന് മുകളിലുള്ളവര്‍, രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഇടപഴകരുത്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങള്‍
ചെയ്യരുതാത്തവ:
1) മുഖം മറയ്ക്കാതെ തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യരുത്
2) പനിയും ചുമയും അനുഭവപ്പെട്ടാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം അരുത്
3) കണ്ണ്, മുഖം, മൂക്ക്, നാവ് എന്നിവ നിരന്തരം സ്പര്‍ശിക്കരുത്
4) രോഗബാധിതരുമായി സമ്പര്‍ക്കം പാടില്ല
5) സ്വയം ചികിത്സ പാടില്ല
6) ഹസ്തദാനം പാടില്ല
7) പതിവു പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകരുത്, ടെലികണ്‍സള്‍ട്ടേഷന്‍ ഉറപ്പാക്കുക
8)പാര്‍ക്ക്, മാര്‍ക്കറ്റ്, മതപരമായ സ്ഥലങ്ങള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളില്‍ പോകരുത്
9) അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുരത്ത് പോകരുത്
ചെയ്യേണ്ടവ
1) വീട്ടില്‍ തന്നെ തുടരുക, സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, അത്യാവശ്യ കൂടിക്കാഴ്ചകളില്‍ കുറഞ്ഞത് ഒരു മീറ്റര്‍ ദൂരം പാലിക്കണം
2) സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈയും മുഖവും കഴുകുക
3) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലയോ തോര്‍ത്തോ ഉപയോഗിക്കുക
4) വീട്ടില്‍ വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണത്തിലൂടെ ശരിയായ പോഷകാഹാരം ഉറപ്പാക്കുക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ജ്യൂസ് കുടിക്കുക
5) വ്യായാമം, യോഗ, മെഡിറ്റേഷന്‍ എന്നിവയ്ക്ക് സമയം കണ്ടെത്തുക
6) മരുന്നുകള്‍ കൃത്യമായി കഴിക്കുക
7) കുടുംബാംഗങ്ങളുമായി (നിങ്ങളോടൊപ്പം താമസിക്കാത്ത) ബന്ധുകള്‍, സുഹൃത്തുകള്‍ എന്നിവരുമായി ഫോണില്‍ മാത്രം
ആശയവിനിമയം നടത്തുക
8) തിമിര ശസ്ത്രക്രിയ, കാല്‍മുട്ട് മാറ്റിവെക്കല്‍ തുടങ്ങീയ ശസ്ത്രക3ിയകള്‍ മാറ്റിവെക്കുക
9) പതിവായി സ്പര്‍ശിക്കുന്ന ഉപകരണങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വ്യത്തിയാക്കുക
10) ആരോഗ്യം നിരീക്ഷിക്കുക. പനി,ചുമ. ശ്വാസതടസം എന്നീ ബുദ്ധിമുട്ടുണ്ടായാല്‍ അടുത്തുളള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.