പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അത്യാവശ്യ ങ്ങൾ ഇല്ലാ തെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരുന്നതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇന്ന് (ഏപ്രിൽ മൂന്നിന് വൈകിട്ട് 5.30 വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 65 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും കേസുകളിലായി 77 പ്രതികളാണുള്ളത്. ഇതിൽ 68 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 58 വാഹനങ്ങൾ പിടിച്ചെ ടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, കാൽനടയാത്രക്കാർ, ഇരു ചക്ര വാഹനങ്ങളിൽ ചുറ്റിത്തിരിഞ്ഞവർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.