പാലക്കാട് : ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അറി യിച്ചു. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊ ലേഷന്‍ റൂമുകളിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച  ജില്ലയിലെ ആദ്യ കോവിഡ് 19 രോഗബാധി തനായ ഒറ്റപ്പാലം വരോട് സ്വദേശിയുടെ സാമ്പിള്‍ കഴിഞ്ഞദിവസം (മാര്‍ച്ച് 29) രണ്ടാമത് പരിശോധനക്കായി അയ ച്ചിട്ടുണ്ട്. ആദ്യ സാമ്പി ള്‍ പരിശോധനയ്ക്ക് ശേഷം ഓരോ ആഴ്ച ഇടവിട്ട് രണ്ടു തവണ കൂടി പരിശോധിച്ച് കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗികളെ ആശുപത്രി വിടാന്‍ അനുവദിക്കുക.

.നിലവില്‍ 20099 പേര്‍ വീടുക ളിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 38 പേര്‍ പാല ക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍  മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രിയിലുമായി മൊത്തം 20143 പേര്‍ ജില്ലയില്‍ നിരീക്ഷണത്തി ലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി പാലക്കാട് ജില്ലയിലേക്ക് എത്തിയവരെയും നിരീക്ഷണത്തിനു വിധേയമാക്കി വരുന്നുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ല.പരിശോ ധനയ്ക്കായി അയച്ച 395 സാമ്പിളുകളില്‍ ഫലം വന്ന 293 എണ്ണവും നെഗറ്റീവും 5 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 24768 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 4625 പേരുടെ നിരീക്ഷ ണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധം: ജില്ലാ കലക്ടറേറ്റില്‍ വാര്‍ റൂം രൂപീകരിച്ചു

ജില്ലയില്‍ കോവിഡ് 19 ബാധ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാലക്കാട് സ്പെഷ്യല്‍ തഹ സില്‍ദാര്‍ (എല്‍.എ) ആനിയമ്മ കെ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റില്‍ വാര്‍ റൂം രൂപീകരിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ അറിയിച്ചു. നാലു പേരടങ്ങുന്ന നാലു ടീമു കളായാണ് വാര്‍ ടീമിന്റെ പ്രവര്‍ത്തനം. എല്‍.ആര്‍.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ടി സുരേഷ് കുമാര്‍, മണ്ണാര്‍ക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എസ്.ടി.ഡി ആര്‍ വിനോദ്, കലക്ടറേറ്റ് ബി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് വി അനന്തകൃഷ്ണന്‍, ഡി സെക്ഷന്‍ സൂനിയര്‍ സൂപ്രണ്ട് പി.എം അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ഓരോ ടീമിനും നേതൃത്വം നല്‍കും. എട്ടുമണിക്കൂറാണ് ഓരോ ടീമിന്റെയും പ്രവര്‍ത്തനം.

കോവിഡ് 19 മായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേയും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേയും വാര്‍ റൂമുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ കലക്ടര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ യഥാക്രമം സമര്‍പ്പിക്കുകയുമാണ് ജില്ലാ വാര്‍ റൂമിലൂടെ ടീമംഗങ്ങള്‍ ചെയ്യുന്നത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ടുകള്‍ യഥാക്രമം അതത് സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് സംസ്ഥാനതല വാര്‍ റൂമിലേക്ക് സമര്‍പ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഉറപ്പാക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നും എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സ്വരൂപിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതാണെന്ന് നേതൃത്വം വഹിക്കുന്ന പാലക്കാട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ആനിയമ്മ കെ വര്‍ഗ്ഗീസ് അറിയിച്ചു.


By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!