പാലക്കാട് :ജില്ലയിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിനെ തുടർന്ന് ജില്ലയിൽ കൊയ്ത്ത് നടത്താൻ സാധിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായാണ് ജില്ലയിലെ രണ്ടു മന്ത്രിമാരെയും സർക്കാർ (ക്യാമ്പിനെറ്റ് ) ചുമതലപ്പെടുത്തിയത്. ഇതേതുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും സാന്നിധ്യത്തിൽ മുഴുവൻ പ്രശ്നങ്ങളും ചർച്ചചെയ്ത് പരിഹരിച്ചതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു. നിലവിൽ കൊയ്ത്തു നടത്താൻ യാതൊരുവിധ തടസ്സങ്ങളും ഇല്ല. കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കയറ്റ് കൂലി പ്രശ്നങ്ങൾ വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായു ചർച്ച ചെയത് തീരുമാ നമായി. സംസ്ഥാനത്ത് കൊയ്ത്ത് നടത്താനായി ഡ്രൈവർമാരെ യും ഓപ്പറേറ്റർമാരെയും കൊയ്ത്ത് ഉപകരണങ്ങളും ലഭിക്കാത്ത സാഹചര്യം ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്ത് പരിഹരിച്ചു. ഇതോടെ കൊയ്ത്ത് സുഗമമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.
അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ലോറികളുടെ ഗതാഗതം സുഗമമാക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുമെന്ന് തമിഴ്നാട് സർക്കാർ ഉറപ്പു നൽകിയതായി മന്ത്രി എ. കെ ബാലൻ പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കൂടിക്കാഴ്ച നടത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള പലചരക്കു സാധനങ്ങൾ എത്തുന്നതിനുള്ള തടസ്സം പരിഹരിക്കാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചരക്ക് വാഹനങ്ങൾ പുറത്തുനിന്ന് വരുന്നതിന് യാതൊരു തടസ്സവും ഇപ്പോൾ നിലനിൽക്കുന്നില്ല. കഴിഞ്ഞദിവസം 860 ചരക്ക് വാഹനങ്ങൾ ജില്ലയിലേക്ക് വന്നിട്ടുണ്ട്.