കൊച്ചി: ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും പേരി ന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കാന്‍ കേരള ഹൈക്കോടതി. കഴിഞ്ഞദിവസമാ ണ് കോടതിയുടെ ചരിത്രപരമായ വിധിയുണ്ടായത്. നാഷണല്‍ കമ്മീഷന് ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് (എന്‍.സി.എ.എച്ച്.പി.) നിഷ്കര് ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് വിധി.
ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടര്‍ എന്ന പദം ഉപയോഗിക്കുന്നതും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അസേസിയേ ഷന് ഓഫ് ഫിസിക്കന്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനും ഇതര മെഡി ക്കല്‍ സംഘടനകളും ഹര്‍ജി നല്‍കിയിരുന്നു. എന്‍.സി.എ.എച്ച്.പി. നിയമനിര്വചന പ്രകാരം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍ വരുന്നതാണ് ഫിസിയോ തെറാപ്പിസ്റ്റു കള്‍.രോപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ സേവനം നല്കാന് അര്‍ഹതയുണ്ട്. ഫിസിയോതെറാപ്പിസ്റ്റുകളുടെ തൊഴില്‍പരിധി മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായവിഭാഗം എന്ന നിലയിലേക്ക് ചുരുക്കണ മെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞുവെന്നും ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിയേതെറാപ്പിസ്റ്റ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഡോക്ടര്‍ എന്ന പ്രഫിക്സ് ഉപയോഗിക്കുന്നതിന് എന്‍.എം.സി. നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ യാതൊരു വ്യവസ്ഥയും ഇല്ലാത്തതിനാല്‍ എന്‍.സി.എ.എച്ച്.പി. വ്യവസ്ഥകള്‍ പ്രകാരം ഫിസിയോ തെറാപ്പി സ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്സ് ഉപയോഗിക്കുന്നത് തടയാന്‍ നിയമപരമായി കഴിയി ല്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സിനെ പ്രതിനിധീകരിച്ച് അഡ്വ.എസ് ശ്രീകുമാര്‍, അഡ്വ. ശ്രീജിത്ത് വിജയന്‍പിള്ള എന്നിവരും എന്‍.സി.എ.എച്ച്.പിക്കുവേണ്ടി അഡ്വ. എം.ജെ മഹാദേവും കോടതിയില്‍ ഹാജരായി.
ഫിസിയോതെറാപ്പി മേഖലയ്ക്ക് സ്വതന്ത്രപരമായ നിലനില്‍പ്പും നിയമപരമായ അംഗീകാരവും ഉറപ്പാക്കുന്ന ഈ വിധിയെ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസി യോതെറാപ്പിസ്റ്റ് സ്വാഗതം ചെയ്തു.
