അലനല്ലൂര്‍ : പായലും ചണ്ടിയും നിറഞ്ഞിരുന്ന ഭീമനാട് പെരിമ്പടാരിയിലെ ഇട്ടിലാ ക്കുളം എസ്.കെ. എസ്. എസ്.എഫ്. വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. കുളം പായ ല്‍ നിറഞ്ഞുകിടന്നത് ആളുകള്‍ക്ക് കുളിക്കാനും തുണി യലക്കാനും ബുദ്ധിമുട്ട് സൃഷ്ടി ച്ചിരുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്ര യിക്കുന്ന പൊതുകുണമാണിത്. കുളത്തില്‍ നിന്നും പായലും ചണ്ടിയും നീക്കം ചെയ്തത് പ്രദേശവാസികള്‍ക്ക് ഗുണകര മായി. മൂന്ന് വര്‍ഷം മുമ്പും വിഖായപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇട്ടിലാക്കുളം വൃത്തിയാക്കിയിരുന്നു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള വിഖായ റെസ്‌ക്യു ടീം സേവനത്തിനായെത്തിയിരുന്നു. വിഖായപ്രവര്‍ത്തകര്‍ ക്ക് ഭക്ഷണവും വെള്ളവും പെരിമ്പടാരി എട്ടാരം വാര്‍ഡ് യു.ഡി.എഫ്. കമ്മിറ്റി എത്തിച്ചുനല്‍കി.
ശുചീകരണയജ്ഞം എസ്.കെ.എസ്.എഫ്. ജില്ലാപ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. വിഖായ ജില്ലാ ചെയര്‍മാന്‍ സലീം വല്ലപ്പുഴ അധ്യക്ഷനാ യി. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് കമാലി ആമുഖപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി. അശ്വതി, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിഹബീബ് ഫൈസി കോട്ടോപ്പാടം, വിഖാ യ സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ സാദിഖ് ആനമൂളി, യൂണിറ്റ് സെക്രട്ടറി അന്‍വര്‍ കമാലി, പൊതുപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍, മുസ്തഫ ഫൈസി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഷാദ് വരോട്, റസാഖ് കാരക്കാട്, റഷീദ് പാറപ്പുറം, ജലീല്‍ മുസ്‌ലിയാര്‍, ജില്ലാ കണ്‍വീനര്‍ എം.കെ ഉമര്‍ ഫാറൂഖ് വിളയൂര്‍, കോഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ആലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.