മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം തെങ്കര ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലും അരയംകോട് യൂണിറ്റി എ.യു.പി. സ്‌കൂളിലുമായി തുടങ്ങി. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. തെങ്കര ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാ ര്‍ അധ്യക്ഷയായി. തെങ്കര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ബിന്ദു, രമ സുകുമാര ന്‍, സി.പി. അലി, കെ. ശിവദാസന്‍, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് നെച്ചിയോട ന്‍, എസ്. ആര്‍. ഹബീബുള്ള, സിദ്ദീഖ് പാറോക്കോട്ട്, ബിജു അമ്പാടി, പ്രധാനാധ്യാ പിക പി.കെ നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. 120ലധികം വിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറിതലങ്ങളിലുള്ള 2500ലധികം പ്രതിഭകളാണ് ശാസ്ത്ര-ഗണി ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടിമേളയില്‍ മാറ്റുരയ്ക്കുന്നത്. എല്‍.പി, യു.പി വിഭാഗം ഗണിതശാസ്ത്രമേള യൂണിറ്റി എ.യു.പി. സ്‌കൂളിലും എല്‍.പി, യു.പി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ പ്രവൃത്തി പരിചയമേളയും ഐ.ടി മേളയും തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച നടന്നു. ബുധനാഴ്ച, ശാസ്ത്ര മേളയും സാമൂഹ്യ ശാസ്ത്ര മേളയും ഐ.ടി. മേളയും ഗവ. എച്ച് എസ്.എസ് തെങ്കരയിലും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഗണിത ശാസ്ത്രമേള യൂണിറ്റി എ.യു.പി സ്‌കൂളിലുമായി നടക്കും.