പാലക്കാട് : ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് നിയമസഭാ മണ്ഡല ത്തി ലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാല്‍ ഇന്നേ ദിവസം (ഒക്ടോബർ 15) മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട് , സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ വച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡു കള്‍, ബാനറുകള്‍, പരസ്യങ്ങള്‍, മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഭരണ നേട്ട ങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24: മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇത് ജില്ല മൊത്തം ബാധകമാണ്. ആകയാല്‍ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും അവരുടെ കീഴിലുള്ള പഞ്ചായത്ത് , മുനിസിപ്പല്‍ പരിധിയില്‍ ഇത്തരത്തിലുള്ള സകല പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്തു എന്ന സര്‍ട്ടിഫിക്കറ്റ് ഒക്ടോബർ 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് എൽ.എസ്.ജി.ഡി ജോയ്ൻ്റ് ഡയറക്ടർ മുഖാന്തിരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് സമര്‍പ്പിക്കണമെന്ന്ജി ല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.