മണ്ണാര്‍ക്കാട് : സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ന് നടന്ന സാക്ഷിവിസ്താരത്തിനിടെ ഒരു സാ ക്ഷി മൊഴിമാറ്റി. കേസിലെ ഒന്നാം പ്രതിയുടെ ബന്ധുവായ ദേവനാണ് മൊഴി മാറ്റിയത്. സംഭവം കണ്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ജഡ്ജി ജോമോന്‍ ജോണ്‍ മുമ്പാകെ മാറ്റിപറഞ്ഞത്. കേസിലെ പതിനാറാം സാക്ഷിയാണ് ദേവന്‍. 17-ാം സാക്ഷിയേയും വിസ്തരിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഇദ്ദേഹം ഉറ ച്ചുനിന്നു. സാക്ഷിവിസ്താരം നാളെയും തുടരും. ഏഴ് സാക്ഷികളെ വിസ്തരിക്കും. 2015 ലാണ് പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. കുലുക്കല്ലൂര്‍ എരവത്രയില്‍ താമസിക്കുന്ന സ്ത്രീ യുടെ വീട്ടില്‍വന്നെന്നാരോപിച്ച് ഒരുസംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. വീട്ടമ്മ യുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിപ്പിക്കാനും ശ്രമിച്ചു. ഇത് വിഫലമായതിനെ തുടര്‍ന്ന് വീണ്ടും മര്‍ദിച്ചതോടെ ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടര്‍ച്ച യായ മര്‍ദ്ദനംമൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോ ര്‍ട്ടം റിപ്പോര്‍ട്ടും. ചെര്‍പ്പുളശ്ശേരി സി.ഐ.യായിരുന്ന സി. വിജയകുമാരന്റെ നേതൃത്വ ത്തിലായിരുന്നു അന്വേഷണം. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ 11 പ്രതികളാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജയന്‍ ഹാജരായി.