തച്ചമ്പാറ: പാലക്കയം അച്ചിലട്ടി എസ്.ടി നഗറിൽ ഗർഭിണിയെ ആശുപത്രിയിൽ കൊ ണ്ടുപോകുന്നതിനിടെ വാഹനത്തിൽ പ്രസവിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചുമണി യോടെയാണ് സംഭവം. അച്ചിലട്ടി ശരത്തിൻറെ ഭാര്യ ഗീതു (24) ആണ് വേദനയെടുത്ത് ആശുപത്രിയിൽ എത്തുന്നതിനിടെ ജീപ്പിൽ പ്രസവം നടന്നത്. ഉടനെ കാഞ്ഞിരപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശിശ്രൂഷകൾക്ക് ശേഷം, ആംബുല ൻസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജി ജോണി,ആരോഗ്യ പ്രവർത്തക ജെ.പി.എച്ച് എൻ.നിഷ എന്നിവരാണ് ആശുപത്രിയിലെത്തിക്കാൻ നേതൃത്വം വഹിച്ചത്. അർധരാത്രിയോടെ ശക്തമായ വേദന അനുഭവപ്പെടുകയും വൈസ് പ്രസിഡൻറിനെ വിവരം അറിയിക്കുകയുമായി രുന്നു. ജീപ്പുകൾ പോലും പോകാൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് വീട്.അതിരാ വിലെ ആയതിനാൽ പല ആളുകളെയും ബന്ധപ്പെട്ടാണ് ജീപ്പ് ലഭിച്ചത്. അമ്മയും ആൺ കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഭർത്താവ് ശരത്ത് പറഞ്ഞു.