മണ്ണാര്‍ക്കാട്: ലോകാധ്യാപക ദിനവുമായി ബന്ധപ്പെട്ട് സ്വീഡനിലെ അധ്യാപക സംഘട നയായ ലാറാര്‍ ഫോര്‍ബണ്ടറ്റ് പ്രസിദ്ധീകരിച്ച ജേണലില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകനായ യു.കെ ബഷീര്‍ എഴുതിയ ലേഖന വും ഇടംപിടിച്ചു. ‘സമ കാലിക അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന വിഷയത്തില്‍ ഇന്ത്യയി ല്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ലേഖനമാണ് ബഷീറിന്റേത്. അഖിലേന്ത്യാ അധ്യാ പക സംഘടനയുടെ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ മാസ്റ്റര്‍ റിസോ ഴ്‌സ് പേഴ്‌സണാണ് യു.കെ ബഷീര്‍. നിലവില്‍, സംഘടനയുടെ മഹാരാഷ്ട്ര, ഉത്തര്‍പ്ര ദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്ക് നൂത ന വിദ്യാഭ്യാസ പഠന തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സണും കെ. പി.എസ്. ടി.എ. വിദ്യാഭ്യാസ പാലക്കാട് ജില്ലാ സെക്രട്ടറിയുമാണ്. ബി.ആര്‍.സി. ട്രെയ്‌നര്‍, ബി.പി.സി., ഇംഗ്ലീഷ് അധ്യാപക പരിശീലകന്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠി ച്ചിട്ടുണ്ട്. കെ.പി.എസ്.ടി.എ. അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഓള്‍ ഇന്‍ഡ്യാ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷന്‍ (എ.ഐ. പി.ടി. എഫ്.), ലോകാധ്യാപക സംഘടനയായ എജ്യൂ ക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വഴിയാ ണ് ലേഖനം പ്രസിദ്ധീകരിച്ചത്. കേരള റിട്ടയേര്‍ഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോകാധ്യാപക ദിനാഘോഷത്തില്‍ എ.ഐ. പി.ടി.എഫ്. ദേശീയ ജനറല്‍ സെക്രട്ടറി കമലാകാന്ത് ത്രിപാഠി യു.കെ. ബഷീറി നെ ആദരിച്ചിരുന്നു. അഖിലേന്ത്യാ ട്രഷറര്‍ പി ഹരിഗോവി ന്ദന്‍ മുഖ്യപ്രഭാഷ ണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ അബ്ബാസ് അധ്യക്ഷനായി. അസീസ് ഭീമനാട്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണന്‍ , വി.വി ഷൗക്കത്തലി, എം വിജയരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.