മണ്ണാര്‍ക്കാട്: അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ ങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് 5.30 മുതല്‍ രാത്രി 10വരെ സംഗീതാര്‍ച്ചന, ഉപകരണസംഗീതം, നൃത്തപരിപാടികള്‍ എന്നിവ നട ക്കും. വ്യാഴാഴ്ച സംഗീതാര്‍ച്ചന, ഭക്തിഗാനസുധ, പൂജവെപ്പുമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് മണ്ണാര്‍ക്കാട് ഹരിദാസിന്റെ തായമ്പകയും അരങ്ങേറും. ശനിയാഴ്ച വൈകീട്ട് വാഹനപൂജയുണ്ടാകും. ഞായറാഴ്ച രാവിലെ വാഹനപൂജ. 8.30 മുതല്‍ വിദ്യാരംഭവും നടക്കുമെന്ന് ക്ഷേത്രക്ഷേമസമിതി അറിയിച്ചു.


മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആ ഘോഷപരിപാടികള്‍ വ്യാഴാഴ്ച തുടങ്ങും. രാവിലെ ആറിന് പൂജവെപ്പുണ്ടാകും. എല്ലാ ദിവസവും വിശേഷാല്‍ പൂജകളുണ്ട്. വെള്ളിയാഴ്ച ദുര്‍ഗ്ഗാഷ്ടമി ആഘോഷിക്കും. ശനി യാഴ്ച രാവിലെ ആറ് മുതല്‍ ഉദയാസ്തമനപൂജയും 10ന് ചെറിയ വിഗ്രഹം പൂമുടലുമുണ്ടാ കും. വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ ആറ് മുതല്‍ വാഹനപൂജ. 8.30 മുതല്‍ വിദ്യാരംഭവുമുണ്ടാകും. റിട്ട. പ്രൊഫ. പി.ആര്‍. മോഹന്‍ദാസ് നേതൃത്വം നല്‍കും. ഒമ്പ തിന് പൂജയെടുപ്പും നടക്കും. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോ ണ്‍- 8304046334.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!