അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ സ്കൂളും സംയുക്തമായി സംഘടിപ്പി ക്കുന്ന കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും ചൊവ്വാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂളി ലാണ് ക്യാംപ് നടക്കുക. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്യും. സര്‍വീസ് പ്രൊജക്ട് ഉദ്ഘാടനം പാലിയേറ്റിവ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം അഷ്റഫ് നിര്‍വഹിക്കും. ഡോ. സി. മധു, ബാബു മൈക്രോടെക്, അഡ്വ. വി. മനോജ്, എം. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുക്കും.