മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ഉപഭോക്തൃ സംഗമം നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്. മൂര്‍ത്തി വിഷയാവതരണം നടത്തി. ചെര്‍പ്പുളശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസാദ്, അഗളി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് സലീം ,പെരിങ്ങോട് സബ് എഞ്ചിനീയര്‍ ദിജീഷ് എന്നിവര്‍ സുരക്ഷ ബോധവത്ക്കരണ ക്ലാസുകളെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജന്‍ ആമ്പാടത്ത്, കെ.പി.എ സലീം, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.ആര്‍ സെബാസ്റ്റ്യന്‍, പുഷ്പാനന്ദ്, മുഹമ്മദ് ഇബ്രാഹിം, തെങ്കര പഞ്ചായത്ത് അംഗം അബ്ദുല്‍ ഗഫൂര്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രഞ്ജന ദേവി, പട്ടാമ്പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി സുരേഷ്, വ്യാപാരി സംഘടനാ പ്രതിനിധികളായ രമേഷ് പൂര്‍ണ്ണിമ, ഫിറോസ് ബാബു, വിവിധ സെക്ഷനില്‍ നിന്നുള്ള ഉപഭോക്താക്കള്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, വയര്‍മെന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു. പുതിയ വൈദ്യുത പദ്ധതികള്‍ തുടങ്ങണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പാലക്കാടുനിന്നല്ലാത്ത മണ്ണാര്‍ക്കാട്ടേക്ക് വൈദ്യുതി വിത രണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ക്കുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. അട്ടപ്പാടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ബില്ലിലെ വര്‍ധന എന്നിവയെപ്പറ്റി ഉപഭോക്താക്കളുടെ സംശയ ത്തിന് ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി.ഷൊര്‍ണൂര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായാ തമ്പാന്‍ സ്വാഗതവും മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ മനോജ് ടി കെ നന്ദിയും പറഞ്ഞു.