തെങ്കര : തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണമരം അഗ്നി രക്ഷാസേന മുറിച്ച് നീക്കി അപകടമൊഴിവാക്കി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ യായിരുന്നു സംഭവം.വനാതിര്‍ത്തിയിലുള്ള വലിയ അക്കേഷ്യ മരം റോഡരികിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മരകൊമ്പു കളുടെ ഭാരത്താല്‍ ലൈന്‍ കമ്പികള്‍ തൂങ്ങിനില്‍ക്കുകയും ചെയ്തിരുന്നു. ഭാഗ്യവശാലാ ണ് വൈദ്യുതി തൂണുകളും ലൈനും നിലംപൊത്താതിരുന്നത്. ഒരുവശത്തുകൂടെ മാത്ര മാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്. സ്‌കൂള്‍, ഓഫീസ് സമയമായതിനാല്‍ റോഡില്‍ വാഹനയാത്രക്കാരുടെ തിരക്കുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതി നെ തുടര്‍ന്ന് വട്ടമ്പലത്ത് നിന്നും അഗ്‌നിരക്ഷാസേനയെത്തി ഗതാഗതം നിയന്ത്രിക്കുക യും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരുമണിക്കൂര്‍നീണ്ട പരിശ്രമത്തിനൊടുവില്‍ സേനാംഗങ്ങള്‍ മരം പൂര്‍ണമാ യും മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പി. സുള്‍ഫീസ് ഇബ്രാ ഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ ക്യൂ ഓഫീസര്‍മാരായ വി. സുരേഷ് കുമാര്‍, എം.എസ്. ഷബീര്‍, ജി. പ്രപഞ്ചന്‍, പി. വിഷ്ണു, കെ. അഖില്‍, എം.ആര്‍. രാഗില്‍, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരംമുറിച്ചുനീക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!